SignIn
Kerala Kaumudi Online
Thursday, 08 October 2026 6.13 PM IST

പ്രിയദർശിനിയിൽ ബമ്പർ അടിച്ചത് കേരളത്തിലെ സ്ത്രീകൾക്ക്; മാസം 1000 രൂപ 'സേവിംഗ്സ് അക്കൗണ്ടിൽ', സർവേ റിപ്പോർട്ട്

priyadarshini
എഐ ചിത്രം,​ കെഎസ്ആർടിസി ഫേസ്ബുക്ക് പേജ്

തിരുവനന്തപുരം: രാജ്യത്ത് തൊഴിലുമായി ബന്ധപ്പെട്ട യാത്രകളിലും ഗതാഗത ചെലവുകളിലും ലിംഗവിവേചനം നിലനിൽക്കുന്നതായി സർവേ ഫലം. കേന്ദ്ര നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻ.എസ്.ഒ) ഏറ്റവും പുതിയ ‘ദേശീയ ഗാർഹിക യാത്രാ സർവേ’യിലാണ് പുതിയ വിവരം വെളിപ്പെടുത്തുന്നത്. 2025 ജൂലായ് മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ 4.92 ലക്ഷത്തിലധികം കുടുംബങ്ങളിലെ 20.34 ലക്ഷം വ്യക്തികളിൽ നിന്നാണ് എൻ.എസ്.ഒ വിവരങ്ങൾ ശേഖരിച്ചത്.

ജോലി സംബന്ധമായി ഒരു കിലോമീറ്ററിലധികം സഞ്ചരിക്കുന്ന പുരുഷന്മാർ 61.9 ശതമാനമാണെങ്കിൽ സ്ത്രീകൾ 41.9 ശതമാനം മാത്രമാണ്. ഗ്രാമങ്ങളിൽ ജോലിക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾ 37.7 ശതമാനവും പുരുഷന്മാർ 59.6 ശതമാനവുമാണ്. നഗരങ്ങളിൽ സ്ത്രീകളുടെ നിരക്ക് 52.9 ശതമാനവും പുരുഷന്മാരുടേത് 66.6 ശതമാനവുമാണ്.

ഒരു പുരുഷ തൊഴിലാളി പ്രതിമാസം ശരാശരി 835 രൂപ യാത്രയ്ക്കായി ചെലവഴിക്കുമ്പോൾ സ്ത്രീ തൊഴിലാളികളുടെ ശരാശരി ചെലവ് 533 രൂപ മാത്രമാണ്. ഗ്രാമീണ മേഖലയിൽ പുരുഷന്മാർ 674 രൂപ ചെലവഴിക്കുമ്പോൾ സ്ത്രീകൾ 307 രൂപ മാത്രമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. കുറഞ്ഞ വേതനവും സാമ്പത്തിക പ്രതിസന്ധികളും കാരണമാണ് സത്രീകൾ ജോലിക്കുവേണ്ടി ദൂര സ്ഥലങ്ങൾ തിരഞ്ഞെടുക്കാത്തതിന് കാരണം. കൂടാതെ,​ വിദ്യാർഥികളുടെ ദിവസേനയുള്ള യാത്രകളിൽ 29.5 ശതമാനം പേരും രാത്രികാല യാത്രകളിൽ 55.8 ശതമാനം പേരും പ്രധാന ഗതാഗത മാർഗമായി ബസുകളെയാണ് ആശ്രയിക്കുന്നത്.

ഇവിടെയാണ് കേരളത്തിൽ നടപ്പിലാക്കിയ കെഎസ്ആർടിസിയുടെ പ്രിയദശിനി പദ്ധതി പ്രസക്തമാകുന്നത്. രാജ്യത്ത് സ്ത്രീകൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിന്ധികൾക്ക് ഒരു പരിധി വരെ ആശ്വാസമാണ് കേരള സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി. പദ്ധതിയിലൂടെ കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് സാധാരണക്കാരായ സ്ത്രീകൾക്ക് പ്രതിമാസം 500 മുതൽ 1000 രൂപ വരെ യാത്രാക്കൂലിയിനത്തിൽ ലാഭിക്കാൻ സഹായകരമാകുമെന്നാണ് സർവെ വ്യക്തമാക്കുന്നത്.

ഈ തുക അവർക്ക് അവരുടെ കുടുംബത്തിന് വേണ്ടിയും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാകും. പ്രിയദർശിനി പദ്ധതിയിലൂടെ തൊഴിൽ പങ്കാളിത്തം കൂട്ടാൻ സാധിച്ചതായാണ് വിലയിരുത്തൽ. കൂടാതെ,​ സ്വന്തമായി ഇരുചക്ര വാഹനങ്ങളോ കാറുകളോ ഇല്ലാത്ത സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരവും നൽകുന്നു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിലൂടെ അവരുടെ തൊഴിൽ പങ്കാളിത്തത്തിനും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കും പിന്തുണ നൽകുന്ന പദ്ധതിയായി കേരളത്തിന്റെ പ്രിയദർശിനി പദ്ധതി മാറുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.

English Summary

A National Statistical Office survey reveals significant gender disparity in employment-related travel and expenses across India, with women travelling less and spending less due to financial constraints. Kerala's KSRTC Priyadarshini scheme, offering free bus travel for women, is highlighted as a crucial initiative that reduces their monthly expenses, thereby promoting labor participation and economic empowerment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI SCHEME, KERALA WOMEN FREE BUS TRAVEL, WOMEN TRAVEL SAVINGS, NSO SURVEY, KSRTC FREE TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA