SignIn
Kerala Kaumudi Online
Friday, 23 October 2026 10.35 AM IST

ല​ഹ​രി​യി​ലേ​ക്ക് ​വ​ഴി​തു​റ​ക്കു​ന്ന സോ​ഷ്യ​ൽ​മീ​ഡിയ

drug

ആ​ലു​വ​:​ ​നി​ർ​ധ​ന​ ​കു​ടും​ബ​ത്തി​ലെ​ ​പെ​ൺ​കു​ട്ടി.​ ​പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി​ ​പി​താ​വി​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്നു.​ ​പ​തി​യെ​ ​അ​തി​ൽ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ട് ​തു​റ​ന്നു.​ ​പ​ഠ​ന​ത്തി​ൽ​ ​മി​ടു​ക്കി​യാ​യ​തി​നാ​ൽ​ ​ഫോ​ൺ​ ​നോ​ക്കു​ന്ന​ത് ​മാ​താ​പി​താ​ക്ക​ൾ​ ​കാ​ര്യ​മാ​ക്കി​യി​ല്ല.​ ​കു​റെ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​പി​ന്നി​ലാ​കു​ക​യും​ ​സം​സാ​രം​ ​കു​റ​യു​ക​യും​ ​ചെ​യ്തു.​ ​സം​ശ​യം​ ​തോ​ന്നി​യ​ ​വീ​ട്ടു​കാ​ർ​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ചു.​ ​ഞെ​ട്ടി​ക്കു​ന്ന​ ​വി​വ​ര​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​പ​രി​ച​യ​പ്പെ​ട്ട​ ​ആ​ൺ​സു​ഹൃ​ത്ത് ​മു​ഖേ​ന​ ​ആ​ ​പ്ള​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​മ​യ​ക്ക്മ​രു​ന്നി​ന് ​അ​ടി​മ​യാ​യി​രി​ക്കു​ന്നു​!​ ​കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യും​ ​ചി​കി​ത്സ​യി​ലൂ​ടെ​യും​ ​മ​ക​ളെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​വീ​ട്ടു​കാ​ർ.
ആ​ൺ​-​ ​പെ​ൺ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​പു​തു​ത​ല​മു​റ​ ​മ​യ​ക്കു​മ​രു​ന്നി​ന് ​അ​ടി​മ​ക​ളാ​കു​ന്ന​ത് ​എ​ങ്ങ​നെ​ ​എ​ന്ന​തി​ന്റെ​ ​ഒ​രു​ ​ഉ​ദാ​ഹ​ര​ണം​ ​മാ​ത്ര​മാ​ണി​ത്.​ ​മ​ദ്യ​പാ​ന​വും​ ​പു​ക​വ​ലി​യു​മ​ല്ല,​ ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​ഗ​ന്ധം​ ​മൂ​ലം​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​തി​രി​ച്ച​റി​യാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കാ​ത്ത​ ​വി​ധ​മു​ള്ള​ ​കൂ​ടി​യ​ ​ഇ​നം​ ​മ​യ​ക്കു​മ​രു​ന്നി​ലാ​ണ് ​പു​തു​ത​ല​മു​റ​ ​മ​യ​ങ്ങി​യി​രി​ക്കു​ന്ന​ത്.
ഒ​ഡീ​ഷ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കു​റ​ഞ്ഞ​ ​തു​ക​യ്ക്ക് ​ക​ഞ്ചാ​വ് ​വാ​ങ്ങി​ ​ട്രെ​യി​നി​ൽ​ ​വ​രു​ന്ന​വ​ർ​ ​ആ​ലു​വ​യി​ലേ​ക്ക് ​ടി​ക്ക​റ്റ് ​എ​ടു​ക്കു​മെ​ങ്കി​ലും​ ​തൃ​ശൂ​രി​ൽ​ ​ഇ​റ​ങ്ങും.​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ​ ​അ​ര​ങ്ങു​വാ​ഴു​ന്ന​ ​പെ​രു​മ്പാ​വൂ​രി​ലേ​ക്കാ​ണ് ​ഭൂ​രി​ഭാ​ഗം​ ​ക​ഞ്ചാ​വു​ക​ളും​ ​എ​ത്തു​ന്ന​തെ​ങ്കി​ലും​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​പൊ​ലീ​സ് ​-​ ​ആ​ർ.​പി.​എ​ഫ് ​പ​രി​ശോ​ധ​ന​ ​ശ​ക്ത​മാ​യ​തി​നാ​ലാ​ണ് ​തൃ​ശൂ​രി​ൽ​ ​ഇ​റ​ങ്ങു​ന്ന​ത്.​ ​പി​ന്നീ​ട് ​ബ​സ് ​മാ​ർ​ഗം​ ​അ​ങ്ക​മാ​ലി​ ​വ​ഴി​ ​പെ​രു​മ്പാ​വൂ​രി​ലെ​ത്തും.​ ​ഒ​ഡീ​ഷ​യി​ൽ​ ​നി​ന്ന് ​കി​ലോ​യ്ക്ക് 3000​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വാ​ങ്ങു​ന്ന​ ​ക​ഞ്ചാ​വ് ​കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ​മൊ​ത്ത​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി​യാ​ൽ​ 25,000​ ​രൂ​പ​യും​ ​ചി​ല്ല​റ​ ​വി​ൽ​പ്പ​ന​യാ​ണെ​ങ്കി​ൽ​ ​അ​ര​ ​ല​ക്ഷ​വും​ ​ല​ഭി​ക്കും.​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​രി​ൽ​ ​നി​ന്ന് ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങി​ ​വി​ൽ​ക്കു​ന്ന​വ​രി​ൽ​ ​മ​ല​യാ​ളി​ക​ളു​മു​ണ്ട്.

ശ​ക്തം​ ​ഓ​പ്പ​റേ​ഷ​ൻ​ ​ക്ലീൻ

'​ഓ​പ്പ​റേ​ഷ​ൻ​ ​ക്ലീ​ൻ​"​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് 2037​ ​മ​യ​ക്ക് ​മ​രു​ന്ന് ​കേ​സു​ക​ളാ​ണ്.​ ​ഇ​തി​ൽ​ 10​ ​എ​ണ്ണം​ ​കൊ​മേ​ഷ്യ​ൽ​ ​ക്വാ​ണ്ടി​റ്റി​യു​ള്ള​വ.​ 100​ ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വാ​ണ് ​ത​ടി​യി​ട്ട​പ​റ​മ്പ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​മാ​ത്രം​ ​പി​ടി​കൂ​ടി​യ​ത്.​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ല്പ​ന​യും​ ​ഉ​പ​യോ​​​ഗ​വും​ ​ത​ട​യു​ന്ന​തി​നാ​യി​ ​പി​റ്റ് ​എ​ൻ.​ഡി.​പി.​എ​സ് ​പ്ര​കാ​രം​ 12​ ​പേ​രെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ക്കി.​ ​
രാ​സ​ല​ഹ​രി​ ​നി​ർ​മ്മാ​ണ​ ​വി​പ​ണ​ന​ ​ശൃം​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​യ​ ​കോം​ഗോ​ ​വം​ശ​ജ​ൻ​ ​ഹം​ഗാ​ര​ ​പോ​ളി​നെ​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ചെ​ന്ന് ​സാ​ഹ​സി​ക​മാ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്.​വാ​ട്ട​ർ​ ​ഹീ​റ്റ​റി​ൽ​ ​ഒ​ളി​പ്പി​ച്ച് 50​ ​ല​ക്ഷ​ത്തി​ലേ​റെ​ ​വി​ല​ ​വ​രു​ന്ന​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​തീ​വ​ണ്ടി​ ​മാ​ർ​ഗം​ ​ആ​ലു​വ​യി​ലെ​ത്തി​യ​ ​സ​ർ​മീ​ൻ​ ​അ​ക്ത​ർ​ ​എ​ന്ന​ ​യു​വ​തി​യെ​യും​ ​പി​ടി​കൂ​ടി​യി​രു​ന്നു.

കഞ്ചാവ് - 270 കിലോഗ്രാം

എം.ഡി.എം.എയും, മെത്താഫിറ്റാമിനും- 2.5 കിലോഗ്രാം

ഹെറോയിൻ - 230 ​ഗ്രാം

ഹാഷിഷ് ഓയിൽ -90 ​ഗ്രാം

ബ്രൗൺ ഷു​ഗർ -180 ​ഗ്രാം

എൽ.എസ്.ഡി സ്റ്റാമ്പ് - 8 എണ്ണം

കഞ്ചാവ് ബീഡി - 1650 എണ്ണം

ഗ്രോബാഗിൽ വളർത്തിയ കഞ്ചാവ് ചെടികൾ - 13എണ്ണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL