SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

എം.ഡി.എം.എ വിറ്റയാൾ പിടിയിൽ

naseef

ആലുവ: വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ വില്പന നടത്തുന്നയാൾ എക്സൈസ് പിടിയിലായി. കടുങ്ങല്ലൂർ ഏലൂക്കര ദേശത്ത് മാലിലകത്തുട്ട് വീട്ടിൽ മുഹമ്മദ് നസീഫിനെയാണ് (21) 4.218ഗ്രാം എം.ഡി.എം.എയുമായി വരാപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.എ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിംഗ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, വില്പനയിലൂടെ ലഭിച്ച 3500 രൂപ, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL