
ആലുവ: ചാലക്കലിൽ ടാക്സി ഡ്രൈവറെ മയക്കി മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിന്റെ അന്വേഷണം പെരുമ്പാവൂർ പൊലീസിന് കൈമാറും. കഴിഞ്ഞ ഞായറാഴ്ചയാണ് പെരുമ്പാവൂരിലെ ടാക്സി ഡ്രൈവറായ പ്രഭാകരനെ ഓട്ടം വിളിച്ച ശേഷം കോള നൽകി ബോധം കെടുത്തി അന്യസംസ്ഥാനക്കാരനായ പ്രതി കവർച്ച നടത്തിയത്. പെരുമ്പാവൂരിൽ നിന്ന് ഓട്ടം വിളിച്ച ശേഷം മുടിക്കലിൽ ഇറങ്ങിയാണ് കടയിൽ നിന്ന് കോള വാങ്ങിയത്. തുടർന്ന് ചാലയ്ക്കലിലെത്തിയപ്പോഴാണ് പ്രതി കാറിന്റെ താക്കോലും ഊരിയെടുത്ത് മുങ്ങിയത്. ചാലയ്ക്കലിൽ പരിശോധിച്ചെങ്കിലും സി.സി ടിവി ദൃശ്യം വ്യക്തമായില്ല. പ്രതി കോളയ്ക്കകത്ത് മയക്കുമരുന്ന് ചേർത്തതാകാമെന്ന് സംശയിക്കുന്നു. ഇടയ്ക്ക് വാഹനം പ്രതിയും ഓടിച്ചതായി സംശയിക്കുന്നുണ്ട്. 73 കാരനായ ഡ്രൈവർക്ക് കോള കുടിച്ചതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |