
കളമശേരി: മുനിസിപ്പൽ ഓഫീസിന് മുൻപിൽ കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച ജില്ലാതല ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാർക്ക് ആരോഗ്യവകുപ്പിൽ സ്ഥിരം നിയമനം നൽകുക, ജീവനക്കാർക്ക് ബാധകമായ സേവന വേതന വ്യവസ്ഥകൾ ആശാവർക്കർമാർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഷൈജ ബെന്നി അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കെ.എ, ഇ. തറുവായികുട്ടി, പി.പി. അലിയാർ, സ്ലീബാ സാമുവൽ, വി.എ. ഷാനവാസ്, ആശ വർക്കേഴ്സ് കോൺഗ്രസ് നേതാക്കളായ വിജി സുബ്രഹ്മണ്യം, റസീന, ശാലിൻ, സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |