SignIn
Kerala Kaumudi Online
Friday, 23 October 2026 8.26 PM IST

കൈനോട്ടക്കാരുടെ തത്തകളെ പിടികൂടി

forest

ആലുവ: പറക്കാതിരിക്കാൻ ചിറകു മുറിച്ചെന്നാരോപിച്ച് ശിവരാത്രി മണപ്പുറത്തെ കൈനോട്ടക്കാരുടെ അഞ്ച് തത്തകളെ എസ്‌.പി.സി.എ പിടികൂടിയതിന് പിന്നാലെ അറസ്‌റ്റ് ഭയന്ന് കൈനോട്ടക്കാർ കൂടുകൾ ഉപേക്ഷിച്ച് ഓടിയൊളിച്ചു. ഷെഡ്യൂൾഡ് വിഭാഗത്തിൽ പെട്ട അലക്‌സാസൻഡ്രിയ ഇനം തത്തകളെ ആണ് പിടികൂടിയത്. മൂന്ന് വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയ ടി.കെ. സജീവ് പറഞ്ഞു. തത്തകൾക്കു വനംവകുപ്പിന്റെ കോടനാട് പക്ഷിസങ്കേതത്തിൽ ശുശ്രൂഷയും പരിചരണവും നൽകിയ ശേഷം വനത്തിൽ പറത്തിവിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL