
നെടുമ്പാശേരി: വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ ഒരു യുവതി ഉൾപ്പെടെ രണ്ട് ശ്രീലങ്കൻ സ്വദേശികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. സുനിൽ ടെലിസൻ കുലതുംഗ, ശ്യാംലി രേണുക കുമാരി എന്നിവരാണ് പിടിയിലായത്. നേരത്തെ ഇന്ത്യയിൽ തങ്ങിയിരുന്ന ഇവർ ഇവിടെ വച്ച് പാൻ കാർഡും മറ്റ് രേഖകളും വ്യാജമായുണ്ടാക്കി ഇന്ത്യൻ പാസ്പോർട്ട് തരപ്പെടുത്തുകയായിരുന്നു.
തുടർന്ന് വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം കൊളംബോയിൽ നിന്ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന് പാസ്പോർട്ടിൽ സംശയം തോന്നി വിശദപരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സുനിൽ ടെലിസൻ, സുനിൽ കുളത്തുങ്കൻ എന്ന പേരിലും ശ്യാംലി, രേണുകുമാരി എന്ന പേരിലുമാണ് പാസ്പോർട്ട് തരപ്പെടുത്തിയത്. ഇരുവരെയും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |