
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ത്രിദിന അന്താരാഷ്ട്ര മാദ്ധ്യമ പഠന ഗവേഷണ ശില്പശാല ആരംഭിച്ചു. മുൻ ഡി.ജി.പിയും കെ.എം.ആർ.എൽ എം.ഡിയുമായ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. പ്ലാനിംഗ് ബോർഡ് കൃഷി വകുപ്പ് മേധാവി നാഗേഷ് എസ്. എസ്. ഓൺലൈനായി പങ്കെടുത്തു. മാതാ അമൃതാനന്ദമയിമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്യാമ്പസ് ഡയറക്ടറും ഡീനുമായ ഡോ. യു. കൃഷ്ണകുമാർ, വിഷ്വൽ മീഡിയ വിഭാഗം മേധാവി ഡോ. ഹരികൃഷ്ണൻ ഡി. എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി കലാ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |