നെടുമ്പാശേരി: 1.78 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന മഹാരാഷ്ട്ര സ്വദേശി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. മഹാരാഷ്ട്ര റെയ്ഗഡ് ജില്ലയിൽ ഖരിക്പാഡ സ്വദേശി അഹമ്മദ് കാസിം ബന്ദാർക്കർ (47) ആണ് പിടിയിലായത്.
റെയ്ഗഡ് പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ രൂപീകരിച്ച സാമ്പത്തിക സ്ഥാപനം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ നിക്ഷേപകർക്ക് പണം നൽകി വിശ്വാസ്യത പിടിച്ചുപറ്റി. പിന്നീട് 2019 ൽ 1.78 കോടി രൂപയുമായി മുങ്ങുകയായിരുന്നു. ദുബായിലേക്ക് കടന്ന ഇയാൾ തിരികെയെത്തിയപ്പോഴാണ് പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |