
കൊച്ചി: പ്രൊഫ. എം.പി. മന്മഥൻ സ്മാരക സമിതി ഏർപ്പെടുത്തിയ പ്രൊഫ. എം.പി. മന്മഥൻ സ്മാരക അവാർഡുകൾ സമ്മാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിൽ നിന്ന് ജേതാക്കളായ ഡോ. ജോർജ് ഐസക്, ടി.ആർ.എൻ. പ്രഭു എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ചു. പി. സുന്ദരം, ഡോ. എ.വി. ഭരതൻ, ഡോ. ജോർജ് ഐസക്ക്, ടി.ആർ.എൻ. പ്രഭു, അവാർഡ് നിർണയ കമ്മിറ്റി കൺവീനർ അഡ്വ. ബഞ്ചമിൻ പോൾ, പ്രൊഫ. എം.പി. മന്മഥൻ സ്മാരക സമിതി സെക്രട്ടറി കെ.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |