SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

തദ്ദേശം: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

election
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഇലക്ഷൻ വിഭാഗം. പരിശീലനത്തിനുള്ള വോട്ടിംഗ് മെഷീനുകൾ വരണാധികാരികൾക്ക് നൽകുന്ന നടപടിക്രമങ്ങൾ ഇന്ന് നടക്കും. 28 മുതൽ ഡിസംബർ ഒന്നുവരെ വരണാധികാരികൾക്കുള്ള അസൽ വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യും. കച്ചേരിപ്പടി വെയർ ഹൗസിൽ നിന്നാണ് വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നത്.

ഡിസംബർ മൂന്ന്, നാല് തീയതികളിലായി വോട്ടിംഗ് മെഷീനുകളിലെ കോഡിംഗ് മുതൽ ബാലറ്റ് പേപ്പർ തയ്യാറാക്കൽ വരെ നടക്കും. ഇതിനെല്ലാമുള്ള ഒരുക്കങ്ങൾ ഇതിനോടകം സജ്ജമായെന്ന് ഇലക്ഷൻ വിഭാഗം വ്യക്തമാക്കി.

നിരീക്ഷകരെ നിയമിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ചെലവ് നിരീക്ഷകരെ ഇന്നലെ നിയമിച്ചു. സ്ഥനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വരവ് - ചെലവ് വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി ഒൻപത് നിരീക്ഷകരാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തുടങ്ങി വിവിധ ജില്ലകളിൽ നിന്നായാണ് ഇത്രയും ഉദ്യോഗസ്ഥരെ നിയമിച്ചത്.

സെക്ടറൽ ഓഫീസർമാർ റെഡി

തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം നേരത്തെ പൂർത്തിയായി. മൂന്നോ നാലോ പോളിംഗ് സ്റ്റേഷനിൽ ഒരു സെക്ടറൽ ഓഫീസർക്കാണ് ചുമതല. അവിടെയുണ്ടാകുന്ന പ്രശ്നങ്ങൾ, വോട്ടിംഗ് മെഷീൻ തകരാറുകളുടെ പരിഹാരം, വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുക, പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഓഫീസർ എന്നിവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുക ഇതെല്ലാം സെക്ടറൽ ഓഫീസറുടെ ഉത്തരവാദിത്വമാണ്.

പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉള്ള പരിശീലനവും അന്തിമ ഘട്ടത്തിലാണ്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റിംഗ് ഓർഡർ ആണ് ഇനി നൽകാനുള്ളത്.


ഒടുവിൽ ബൂത്ത് സജ്ജീകരണം

തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളിൽ അവസാന ഘട്ടത്തിലാണ് പോളിംഗ് ബൂത്ത് സജ്ജീകരണം നടക്കുക. അതത് സ്ഥലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ (ആർ.ഒ) മുഖേനയാകും ഇത് നടക്കുക. ഇവരാണ് ബൂത്തുകൾ പരിശോധിച്ച് സജ്ജമാണ് എന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകുന്നത്. ബൂത്ത് പ്രശ്ന ബാധിതമോ എന്നത് ഉൾപ്പെടെ ഇവരുടെ റിപ്പോർട്ടിലുണ്ടാകും.


ജില്ലയിലെ തദ്ദേശ സ്ഥാപനം, എണ്ണം, പ്രതിനിധികൾ

ജില്ലാ പഞ്ചായത്ത് -----01-----27
ബ്ലോക്ക് പഞ്ചായത്തുകൾ-------14-----185
നഗരസഭ------13------421
കോർപ്പറേഷൻ-------01-------74
പഞ്ചായത്ത്-----82-----1338
ആകെ------111------2,045

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL