SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

വിറകിൽനിന്ന് തീപടർന്ന് അടുക്കള ഭാഗികമായി കത്തി

mvpa-fire
പാപ്പനശേരി വീട്ടിൽ മനീഷിന്റെ വീടിന്റെ അടുക്കളഭാഗം കത്തിയനിലയിൽ

മൂവാറ്റുപുഴ: വിറകടുപ്പിന്റെ സമീപം കൂട്ടിയിട്ടിരുന്ന വിറകിൽനിന്ന് തീപടർന്ന് അടുക്കള ഭാഗികമായി കത്തി. എം.സി റോഡിൽ പുളിഞ്ചോട് മണ്ടോത്തിപ്പടി പാപ്പനശേരി വീട്ടിൽ മനീഷിന്റെ വീടിന്റെ അടുക്കള ഭാഗമാണ് കത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെ ആയിരുന്നു സംഭവം.

രാവിലെ ഭക്ഷണം പാകംചെയ്തശേഷം അണയാതെ കിടന്ന കനലിൽനിന്നാണ് തീപടർന്നത്. അടുക്കളയുടെ മേൽഭാഗത്തെ പട്ടികകൾ, വയറിംഗ്, ബൾബ്, ബയോഗ്യാസ് അടുപ്പുകൾ എന്നിവ കത്തിനശിച്ചു. അഗ്നിശമനസേനയെത്തി തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. പഴക്കം ചെന്ന വീടിന്റെ അടുക്കള ഭാഗികമായി മാത്രമേ ഉപയോഗിക്കാറുള്ളുവെന്ന് ഉടമ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL