ആലുവ: വിഷുത്തലേന്ന് വീടിന് മുന്നിൽ പടക്കംപൊട്ടിച്ചത് ചോദ്യംചെയ്ത ദമ്പതികളെ ആക്രമിച്ചതിന് നാല് പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കുട്ടമശേരി സ്വദേശികളായ നാലുപേർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 14ന് രാത്രി 11.30ന് കുട്ടമശേരി പന്തൽമാവ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വല്ലം സ്വദേശിയുടെ വീടിന് മുമ്പിലാണ് സംഭവം. വീടിന് മുന്നിൽനിന്നുമാറി പടക്കം പൊട്ടിക്കണമെന്ന് പറഞ്ഞതിൽ പ്രതികൾ പ്രകോപിതരായി. തുടർന്നുണ്ടായ തർക്കത്തിനിടെ ദമ്പതികൾ പൊലീസിൽ പരാതി നൽകാൻ കാറിൽ പുറത്തേക്കിറങ്ങിയപ്പോൾ തടഞ്ഞുനിറുത്തി. കാറിന്റെ താക്കോൽ ഊരിയെടുക്കുകയും കൈയേറ്റം ചെയ്തതായുമാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |