SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.45 PM IST

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

bike
കലൂരിൽ ഇന്നലെ രാത്രി കത്തിനശിച്ച ബൈക്ക്

കൊച്ചി: കലൂർ ദേശാഭിമാനി റോഡിലെ കൊല്ലംപറമ്പിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. രാത്രി 9.10നായിരുന്നു സംഭവം. ഇടുക്കി പച്ചക്കാട് സ്വദേശിയായ വിദ്യാർത്ഥി ജിബിനാണ് ഓടിച്ചത്. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. തീപിടിത്തത്തിന് മുന്നോടിയായി ആദ്യം പൊട്ടിത്തെറിയുണ്ടായി. ഇതോടെ വഴിയരികിലെ വൈദ്യുതി പോസ്റ്റിന് സമീപം ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഇറങ്ങിയോടി. ബൈക്ക് പൂർണമായി കത്തിനശിച്ചു. പോസ്റ്റിന് മുകളിലെ കേബിളുകൾ ഉരുകിയ നിലയിലാണ്. ഗാന്ധിനഗർ ഫയർഫോഴ്സ് എത്തിയാണ് കെടുത്തിയത്. ജിബിന്റെ വലതു കൈയ്ക്ക് പൊള്ളലേറ്റു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL