
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ കമ്പനിയായ ബി.എഫ്.എസിൽ സി.ഐ.ടി.യു - തൊഴിലാളികൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. കമ്പനി മാനേജ്മെന്റും യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ ശമ്പള വർദ്ധനവിന് ധാരണയായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വിവിധ കാറ്റഗറിയിൽപ്പെട്ട തൊഴിലാളികൾക്ക് 5 പാറ്റേണിലായി ശമ്പളം നിശ്ചയിച്ചു. ഒരു വർഷം പൂർത്തീകരിച്ച തൊഴിലാളികൾക്ക് 7000 മുതൽ 15,000 രൂപ വരെ മൂന്ന് ഗഡുക്കളായി വർദ്ധനവ് ലഭിക്കും. ആറുമാസം പൂർത്തീകരിച്ച തൊഴിലാളിക്ക് ആയിരം മുതൽ 1500 രൂപ വരെ വർദ്ധനവുണ്ടാകും. എഗ്രിമെന്റ് കാലാവധി 2028 ഡിസംബർ 31 വരെയാണ്. ഇ.എസ്.ഐ ഇല്ലാത്ത തൊഴിലാളികൾക്ക് ഇൻഷുറൻസ് സ്കീം നടപ്പിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |