
അങ്കമാലി: മോർണിംഗ് സ്റ്റാർ കോളേജിൽ 2026-2027 അദ്ധ്യയനവർഷം മുതൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. വിവിധ ബി.എസ്‌സി, ബി.എ, ബികോം, പി.ജി. കോഴ്സുകൾക്കൊപ്പം പുതുതായി ആരംഭിച്ച ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്, എയർലൈൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവയിലേക്കും പ്രവേശനം ആരംഭിച്ചു. പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്കും ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇന്നുവരെയുള്ള രണ്ടാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കാം. ഇതിനായി സർവകലാശാലയുടെ cap.mgu.ac.in എന്ന കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് നാളെ മുതൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 0484-2452338, 9961822117.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |