SignIn
Kerala Kaumudi Online
Friday, 26 June 2026 7.30 PM IST

കർഷകസഭയും ഞാറ്റുവേല ചന്തയും

f

എടയ്ക്കാട്ടുവയൽ: പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും ഇന്ന് രാവിലെ 10.30ന് എടയ്ക്കാട്ടുവയൽ ഫാർമേഴ്സ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ അദ്ധ്യക്ഷനാകും. നല്ലയിനം വിത്തുകൾ, തൈകൾ, ജൈവവളങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും, കാർഷിക സെമിനാറുകൾ, വിവിധ ഏജൻസികളുടെ സ്റ്റാളുകൾ എന്നിവ പരിപാടിയുടെ ഭാഗമാകും. കാർഷിക കർമ്മസേനയിൽ ചേരാൻ താത്പര്യമുള്ളവർക്ക് സൗജന്യ പരിശീലനം നൽകും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജൂലിയ ജെയിംസും കൃഷി ഓഫീസർ ഗോപിക എം. ചന്ദ്രനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL