
കൊച്ചി: പുതിയ പെൻഷൻ സ്കീം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, താത്കാലിക ജീവനക്കാർക്കും സാമൂഹിക സുരക്ഷ പദ്ധതികൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) എം.ജി റോഡ് യൂണിയൻ ബാങ്കിന് മുന്നിൽ അവകാശദിനം ആചരിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം സോന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി സുശീൽകുമാർ അദ്ധ്യക്ഷനായി. കെ.എസ് രവീന്ദ്രൻ, കെ. ഗോകുലൻ, അനുജ ഷംസുദീൻ, വി. വിമൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |