
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം - സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് പ്രോത്സാഹന സംഘടനയായ 'ഫസ്റ്റ്' അമേരിക്കയിലെ ഇൻഡിയാനയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര മത്സരത്തിന്റെ വിധിനിർണയ സമിതിയിലേയ്‌ക്ക് റോബോട്ടിക്‌സ് വിദഗ്ദ്ധനും യൂണീക് വേൾഡ് റോബോട്ടിക്‌സ് സ്ഥാപകനുമായ ബൻസൺ തോമസ് ജോർജിനെ തിരഞ്ഞെടുത്തു.12 മുതൽ 18 വയസ് വരെയുള്ളവർക്കായി നടത്തുന്ന മത്സരമാണ് 'ഫസ്റ്റ് ടെക് ചലഞ്ച്'. വിവിധ രാജ്യങ്ങളിൽ നിന്നായി 106 ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് മുൻനിര ആഗോള സർവകലാശാലകളിൽ പ്രവേശനത്തിന് അവസരം ലഭിക്കും. ഏകദേശം 80 മില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള സ്കോളർഷിപ്പുകളും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |