കൊച്ചി: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) സംഘടിപ്പിക്കുന്ന 'ഐ.എച്ച്.കെ രക്ഷ" മൺസൂൺ ആരോഗ്യ സംരക്ഷണ ക്യാമ്പിന് തുടക്കമായി. ആഗസ്റ്റ് 31 വരെ മൺസൂൺ രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകൾ, വിദ്യാർത്ഥികൾക്കായുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ, പൊതുജനങ്ങൾക്കായുള്ള ആരോഗ്യ സെമിനാറുകൾ, സംവാദങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, കൗൺസലിംഗ്, പരിസര ശുചിത്വ സംരക്ഷണ ബോധവത്കരണം, ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെയുള്ള ആരോഗ്യ സന്ദേശ പ്രചാരണം, കുടുംബാടിസ്ഥാനത്തിലുള്ള രോഗപ്രതിരോധ ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഐ.എച്ച്.കെ ജില്ലാ പ്രസിഡന്റ് ഡോ. മോഹൻ കുമാർ, സെക്രട്ടറി ഡോ. സൗമ്യ. എസ് ആനന്ദ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9947932675.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |