
കൊച്ചി: മത്സ്യസംസ്കരണത്തിനിടെ ലഭിക്കുന്ന ഉപോത്പന്നങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ‌്റ്റ്) സാങ്കേതികവിദ്യാ കൈമാറ്റ കരാറിൽ ഒപ്പുവച്ചു. വ്യവസായിയായ കെ.എം. മുഹമ്മദ് ഇംറോഷുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഡോ. കെ. ഇളവരശൻ, ഡോ. എ. ജയകുമാരി, ഡോ. വി. രേണുക എന്നിവരുൾപ്പെട്ട ശാസ്ത്രജ്ഞരുടെ സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. മീൻചിറകുകളിലെ കൊളാജനെ ചർമ്മത്തിന്റെ ഇലാസ്തികത കൂട്ടാനും സന്ധികളുടെയും അസ്ഥികളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാക്കി മാറ്റുന്നതാണ് സാങ്കേതികവിദ്യ. കൊളാജൻ ഫംഗ്ഷണൽ ഫുഡ്സ്, ന്യൂട്രാസ്യൂട്ടിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം എന്നിവയ്ക്കും ഉപയോഗിക്കാം. മാർക്കറ്റുകളിലെ മീൻ ചിറക് അവശിഷ്ടങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ മാലിന്യസംസ്കരണവും സാദ്ധ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |