കട്ടപ്പന : എസ്.എൻ.ഡി.പി യോഗം കട്ടപ്പന അമ്പലക്കവല ശാഖ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. അമ്പലക്കവല എസ്.എൻ സ്റ്റഡി സെന്ററിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനംചെയ്തു. തിരുവാതിര, ഓണപ്പാട്ട്, ഗാനമേള, ഡിജെ എന്നിവ നടത്തി. കുടുംബയോഗം, വനിതാസംഘം, കുമാരി സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് വിധു എ സോമൻ, ഇൻസ്‌പെക്ടിങ് ഓഫീസർ പി ആർ മുരളീധരൻ, യൂണിയൻ കൗൺസിലർ പി .കെ രാജൻ, ശാഖ സെക്രട്ടറി പി .ഡി ബിനു, മനോജ് പതാലിൽ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. സി .കെ വൽസ, ലാലു പരുത്തിപ്പാറ, ഷീബ വിജയൻ, സനീഷ് പാറത്താനത്ത്, രേഷ്മ കെ .ബി, സാബു അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |