
കൊച്ചി: ആയുർവേദ ഗവേഷണ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ ) സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ അടിസ്ഥാന ഗവേഷണകേന്ദ്രം, കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം എന്നിവ പൂർണപ്രവർത്തന സജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ. ഹരിദാസ്, സംസ്ഥാന ട്രഷറർ ഡോ. ഷബീൽ ഇബ്രാഹിം, വനിതാ കൺവീനർ ഡോ. റോഷ്‌ന സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. പി.വി. അരുൺ, ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, വനിതാ ചെയർപേഴ്‌സൺ ഡോ. ഷെറീസി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |