
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ആദ്യഘട്ടം വിചാരണ നേരിടുന്ന 16 പ്രതികളും ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. ക്രിമിനൽ റൂൾസ് 19(4) പ്രകാരമുള്ള നടപടികൾക്കായി കേസ് ജൂലായ് 24ലേക്ക് മാറ്റി. ഇതുപ്രകാരം കുറ്റപത്രം തയാറാക്കുന്നതിനായി ആശ്രയിക്കാത്ത രേഖകളും സാക്ഷിമൊഴികളുമടക്കം പ്രോസിക്യൂഷൻ അന്ന് കോടതിയിൽ ഹാജരാക്കണം. ഇതിലെ വിവരങ്ങളും പ്രതികൾക്ക് കൈമാറണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |