
മൂവാറ്റുപുഴ: മുനിസിപ്പാലിറ്റി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി സംഘടിപ്പിച്ച ജീവനം 2.0 ക്യാമ്പയിൻ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ധന്യ അരുൺ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രജിത പി, ദീപ്തി വിപിൻ, സബീന എന്നിവർ സംസാരിച്ചു. ഡോ. ലീന പോൾ കുളമ്പ് രോഗവുമായി ബന്ധപ്പെട്ട് ക്ലാസ് എടുക്കുകയും സംശയ നിവാരണം നടത്തുകയും, വിറ്റാമിൻ സിറപ്പ് നൽകുകയും ചെയ്തു. വൈസ് ചെയർപേഴ്സൺ നിഷ മനോജ് സ്വാഗതവും ദീപ്തി വൈശാഖ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |