
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കോഴിത്തുരുത്ത് പാലം പുനർനിർമ്മിക്കാൻ 8.86 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അടുത്തമാസം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. 20 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെയായി നിലവിലുള്ള വീതി കുറഞ്ഞ പാലം പൊളിച്ചുമാറ്റും. 2.50 മീറ്റർ വീതിയുള്ള ആറ് ഷട്ടറോട് കൂടി ഉപ്പുവെള്ളം കയറാത്ത രീതിയിൽ 4.25 മീറ്റർ വീതിയിൽ ക്യാരേജ്‌വേയുള്ള പാലമാണ് നിർമ്മിക്കുന്നത്. സംസ്ഥാന ബഡ്ജറ്റിൽ 36 കോടി രൂപ അനുവദിച്ച പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |