
കൊച്ചി: സി.ബി.എസ്.ഇ പത്താം ക്ളാസ് ബോർഡ് പരീക്ഷയിൽ നഷ്ടമായ ഒരു മാർക്ക് പുന:പരീക്ഷയിൽ നേടി 500ൽ 500ഉം കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്കൂളിലെ ആൻ വർഷ സുനേഷ് സ്വന്തമാക്കി. ഓപ്ഷണൽ വിഷയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 100 മാർക്ക് ലഭിച്ചു. ചെമ്പുമുക്ക് മേത്തർ ബെറിവുഡ്സ് അപ്പാർട്ട്മെന്റിൽ ഡോ. സുനേഷ് തമ്പി (ബിസിനസ്), ബേബിൻ കോര (കൊച്ചി മെട്രോ മാനേജർ)ദമ്പതികളുടെ മകളാണ് ആൻ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ വർഗീസ് കാച്ചപ്പിള്ളി വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |