SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

തൃക്കാക്കര മോഡൽ എൻജി.കോളേജ് തകർച്ചയിൽ

f

കൊച്ചി: തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ് ഭരണപരമായും അക്കാഡമികമായും തകർച്ചയിലാണെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ.ബി.ആർ.എസ്.എം). ഐ.എച്ച്,ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കോളേജിൽ അദ്ധ്യാപകരുടെ യോഗ്യതയ്ക്കും പരിചയസമ്പത്തിനും ഇപ്പോൾ വിലയില്ല. എ.ഐ.സി.ടി.ഇ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഇല്ലാത്തവരെപ്പോലും രാഷ്ട്രീയസ്വാധീനത്താൽ അക്കാഡമിക ചുമതലകളിലേക്ക് നിയോഗിക്കുന്നു. മികവ് തെളിയിച്ച മുതിർന്ന അദ്ധ്യാപകരിൽ ഏറെപ്പേരും ഒതുക്കപ്പെട്ടു. ഇത്തരം നടപടികളിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും കെ.ടി.യു വൈസ് ചാൻസലർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പല അദ്ധ്യാപകരുടെയും ഹർജികൾ ഹൈക്കോടതിയിലുണ്ട്. സാധാരണക്കാരായ വിദ്യാർത്ഥികളുടെ ആശ്രയമാണ് തകർക്കപ്പെടുന്നത്. അടിയന്തരമായി സർക്കാർ ഇടപെടലുണ്ടാകണമെന്നും സംഘം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL