SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

തട്ടുകടക്കാരിയെ ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

bilal-

കൊ​ച്ചി​:​ ​പൊ​റോ​ട്ട​യ്ക്കൊ​പ്പം​ ​ഇ​റ​ച്ചി​ച്ചാ​ർ​ ​ന​ൽ​കാ​ത്ത​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ന് ​ത​ട്ടു​ക​ട​ ​ന​ട​ത്തി​പ്പു​കാ​രി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പാ​ലാ​രി​വ​ട്ടം​ ​ച​ളി​ക്ക​വ​ട്ടം​ ​ജ​ഡ്ജ​സ് ​കോ​ർ​ട്ട്‌​യാ​ഡി​ന് ​സ​മീ​പം​ ​തെ​ങ്ങു​പു​ള്ളി​യി​ൽ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഇ​ടു​ക്കി​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ബി​ലാ​ൽ​ ​(40​)​ ​ആ​ണ് ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ഇ​യാ​ളെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.


പാ​ലാ​രി​വ​ട്ടം​ ​പു​തി​യ​റോ​ഡി​ന് ​സ​മീ​പം​ ​ത​ട്ടു​ക​ട​ ​ന​ട​ത്തു​ന്ന​ ​ജീ​വ​ത​യ്ക്ക് ​(40​)​ ​നേ​രെ​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ടാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ഓ​ണ​ത്തി​ന് ​മു​മ്പ് ​ത​ട്ടു​ക​ട​യി​ൽ​ ​പൊ​റോ​ട്ട​ ​ക​ഴി​ക്കാ​നെ​ത്തി​യ​ ​പ്ര​തി​ ​ഇ​റ​ച്ചി​ച്ചാ​ർ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​സാ​മ്പാ​റാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​നാ​ണ് ​ത​ട്ടു​ക​ട​യ്ക്ക് ​സ​മീ​പം​ ​കാ​ത്തു​നി​ന്ന് ​അ​സ​ഭ്യം​ ​പ​റ​യു​ക​യും​ ​ത​ള്ളി​യി​ട്ട് ​ച​വി​ട്ടു​ക​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്ത​ത്.​ ​

ക​ട​യി​ലെ​ ​ക​റി​ക​ളു​ൾ​പ്പെ​ടെ​ ​ത​ട്ടി​യി​ട്ട് ​അ​തി​ന് ​മു​ക​ളി​ൽ​ക്കൂ​ടി​ ​ഓ​ട്ടോ​ ​ഓ​ടി​ച്ച് ​ക​യ​റ്റി​യാ​ണ് ​ക​ട​ന്ന​ത്. പാ​ലാ​രി​വ​ട്ടം​ ​എ​സ്.​എ​ച്ച്.​ഒ​ ​മ​ഞ്ചു​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​റ​സ്റ്റ്.​ ​ഇ​ടു​ക്കി​യി​ൽ​ ​നി​ന്ന് ​കാ​പ്പ​ ​ചു​മ​ത്തി​ ​നാ​ടു​ക​ട​ത്തി​യ​ ​ബി​ലാ​ൽ​ ​ച​ളി​ക്ക​വ​ട്ട​ത്ത് ​ഭാ​ര്യ​യു​ടെ​ ​വീ​ട്ടി​ലാ​ണ് ​താ​മ​സം.​ ​പ്ര​തി​യു​ടെ​ ​ഓ​ട്ടോ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY