കൊച്ചി: ശരീരത്തോട് ചേർന്ന് ഉപയോഗിക്കുന്ന വയർലെസ് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയേഷന്റെ ആഘാതം കുറയ്ക്കാൻ നൂതന കോംപാക്ട് മൈക്രോസ്ട്രിപ്പ് പാച്ച് ആന്റിന സാങ്കേതികവിദ്യ വികസിപ്പിച്ച കുസാറ്റിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. കുസാറ്റിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ സഹായത്തോടെയാണ് പേറ്റന്റ് നടപടികൾ പൂർത്തിയാക്കിയത്. കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പിലെ മുൻ പ്രൊഫസർ സ്റ്റീഫൻ റോഡ്രിഗ്‌സും ഗവേഷക ഹൃദ്യ ബി. കുറുപ്പും ചേർന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ലളിതവും ഒതുക്കമുള്ളതുമായ രൂപകല്പന നിലനിറുത്തിക്കൊണ്ട് ആന്റിനയുടെ മികവ് വർദ്ധിപ്പിക്കാനും സ്‌പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ് കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |