SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

തങ്കളം - കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ

road

പഴയ അലൈൻമെന്റിൽ പൂർത്തിയാക്കും

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം - കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ പൂർത്തിയാക്കുമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ വ്യക്തമാക്കിയത്. കാക്കനാട് ​നി​ന്ന്​ 55 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട് കോ​ത​മം​ഗ​ല​ത്തേ​ക്ക്. തങ്കളം പാത വന്നാൽ ഇ​ത് 27.32 കി​ലോ​മീ​റ്റ​റാ​യി കു​റ​യും.

കഴിഞ്ഞമാസം 14ന് തിരുവനന്തപുരത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. നാലുവരി പാതയുടെ നിർമ്മാണത്തിന് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം അടക്കമുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഷിബു തെക്കുപുറം പറഞ്ഞു.

20 വർഷത്തെ കാത്തിരിപ്പ്

2006ലാണ് കോതമംഗലം തങ്കളത്തുനിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് 4വരിപാത നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. 25 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായിരുന്നു തീരുമാനം. 3.25 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. തങ്കളത്തുനിന്ന് 1.25 കിലോമീറ്റർ റോഡും, പെരിയാർ വാലി കനാലിന് കുറുകെ ഒരുപാലവും നിർമ്മിച്ചതോടെ പദ്ധതി​ മരവി​ച്ചു. അലൈൻമെന്റി​ലും പ്രശ്നങ്ങൾ ഉണ്ടായി​. പകരം മൂവാറ്റുപുഴ - കാക്കനാട് രണ്ടുവരി പാതയുമായി നിർദ്ദിഷ്ട തങ്കളം പാതയെ ലയിപ്പിക്കാനായിരുന്നു സർക്കാർ നീക്കം.

യു.ഡി.എഫ് സർക്കാർ അധി​കാരത്തി​ലേറി​യ ശേഷമാണ് വീണ്ടും പദ്ധതി​ക്ക് ജീവൻ വയ്ക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പിയും ഷിബു തെക്കുംപുറം എം.എൽ.എയും പൊതുമരാമത്ത് വകുപ്പുമായി നടത്തിയ ചർച്ചകളും ഗുണപ്പെട്ടു.

27.32 കി​ലോ​മീ​റ്റ​ർ

4 നി​യോജക മണ്ഡലങ്ങൾ

കോ​ത​മം​ഗ​ലം: 7.32 കി.​മീ

മൂ​വാ​റ്റു​പു​ഴ: 1.74 കി.​മീ

പെ​രു​മ്പാ​വൂ​ർ: 1.26 കി.​മീ

കു​ന്ന​ത്തു​നാ​ട്: 17 കി.​മീ

വാഹനപ്പെരുപ്പം അനിയന്ത്രിതമായി വർദ്ധിക്കുന്ന കാലഘട്ടത്തിൽ രണ്ടുവരിപ്പാത മതിയെന്ന് തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല

ഷിബു തെക്കുംപുറം

എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL