തോപ്പുംപടി: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് സി.സി.എസ് രക്തബന്ധുവും എം.ഇ.എസ് കോളേജ് - ലിസി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുണ്ടംവേലി എം.ഇ.എസ് കോളേജിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ ജി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.പി. ധന്യ മോൾ അദ്ധ്യക്ഷയായി. സലീം ഷുക്കൂർ, ഷംസു യാക്കൂബ്, ലിജിയ ഫെർണാണ്ടസ്, ഡോ. റെമി രമാകാന്ത് , രാജീവ് പള്ളുരുത്തി, അനീഷ് കൊച്ചി, പി.എസ്. ഷഹീർ അലി, ടി.എ. തസ്ന, എം.ആർ. റിൻസില, അബ്ദുൽ ഫഹദ് എന്നിവർ സംസാരിച്ചു. സി.ടി. താജുദ്ദീൻ, പി.എ. ഫാത്തിമ, എം.എൽ. ഷിബില, ടി.എ. തനൂജ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |