
ആലുവ: എസ്.ഐ.ആർ തെറ്റെങ്കിൽ അൻവർ സാദത്ത് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ആലുവയിൽ എം.എൽ.എ ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് കുമാർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ അദ്ധ്യക്ഷനായി. എം.എൻ. ഗോപി, എം. രവി, എ. സെന്തിൽകുമാർ, മനോജ് അങ്കമാലി, മിഥുൻ ചെങ്ങമനാട്, സോമശേഖരൻ കല്ലിങ്ങൽ, അജയൻ തേവയ്ക്കൽ, എ.എസ്. സലിമോൻ, ജോയി വർഗീസ്, രമണൻ ചേലാക്കുന്ന്, എം.കെ. രാജീവ്, സുരേഷ് കാട്ടിക്കുഴി, മുരളി കോൽപ്പുറം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |