
കോട്ടയം : ആക്രിക്കച്ചവടത്തിന്റെ മറവിൽ മദ്യം ഹോം ഡെലിവറി നടത്തിയിരുന്ന പ്രതി എക്‌സൈസ് പിടിയിൽ. ആർപ്പൂക്കര ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോര (പവൻസ് കോര) യെയാണ് ഏറ്റുമാനൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായി സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി ഇയാളെ പിടികൂടിയത്. സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്‌സൈസ് പിടികൂടിയിരുന്നു. പിന്നീട്, ജാമ്യത്തിൽ ഇറങ്ങി ഹോം ഡെലിവറിയായി മദ്യവില്പന തുടരുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അനീഷ് കുമാർ കെ.വി, സുമോദ് കെ. എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വരുൺ എസ്.നായർ, രാഹുൽ നാരായണൻ എന്നിവരും പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |