
കൊച്ചി: എൻവയൺമെന്റ് മോണിറ്ററിംഗ് ഫോറത്തിന്റെ പി.വി. തമ്പി മെമ്മോറിയൽ എൻഡോവ്മെന്റ് പരിസ്ഥിതി പുരസ്കാരം ഇരിങ്ങാലക്കുട സ്വദേശി പ്ലാവ് ജയൻ എന്നറിയപ്പെടുന്ന കെ.ആർ ജയന്. 50,000 രൂപയും ഫലകവുമാണ് അവാർഡ്. നവംബർ 7ന് വൈകിട്ട് 5ന് ചാവറ കൾച്ചറൽ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കും. മുഹമ്മദ് ഷിയാസ് എം.എൽ.എ, അഡ്വ. ജനറൽ കെ. ജാജു ബാബു, ചവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ സംസാരിക്കും. ഒരു ലക്ഷത്തോളം പ്ലാവ് നട്ട് പരിപാലിക്കുന്നയാളാണ് ജയൻ. 24 ഇനം പ്ലാവ് തൈകളുടെ ശേഖരവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |