SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.10 AM IST

വൈപ്പിൻ ബീച്ച് ടൂറിസം പദ്ധതി

beach

കൊച്ചി: സമഗ്ര വൈപ്പിൻ ബീച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഞാറക്കൽ, കുഴുപ്പിള്ളി, ചെറായി, മുനമ്പം ബീച്ചുകൾ ഉൾപ്പെട്ട നാലര കോടി രൂപയുടെ പദ്ധതിയിൽ എല്ലാതലത്തിലുമുള്ള അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ധാരണയായി. പദ്ധതി രൂപരേഖ തയ്യാറാക്കാൻ കേരള അലൈഡ്‌സ് ആൻഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിനെ(കെൽ) ചുമതലപ്പെടുത്തും.

എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ശ്യാം കൃഷ്ണൻ, കെൽ കോ ഓർഡിനേറ്റർ സ്‌നേഹലത, എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BEACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL