അടിമാലി: ശാന്തഗിരി ക്ഷേത്രത്തിലെശിവരാത്രി മഹോത്സവത്തിനിടെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെയും ഇന്നലെഅടിമാലി കോടതിയിൽ ഹാജരാക്കി, ഇവരെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.കുളങ്ങരയിൽ ജസ്റ്റിൻ, സഹോദരങ്ങളായ കോച്ചേരിൽ സഞ്ജു, സനോജ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. അടിമാലി ശാന്തഗിരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അക്രമം.ക്ഷേത്രത്തിലേക്ക് കയറി വരുന്ന റോഡിന് സമീപത്തുള്ള സ്റ്റേജിൽ പ്രോഗ്രാം നടക്കുന്നതിനിടെ ഉണ്ടായ ബഹളത്തിനിടെ ഇവർ ചെരുപ്പ് ധരിച്ച് അമ്പലമുറ്റത്ത് ഓടി ക്കയറി ക്ഷേത്ര ഭാരവാഹികളെ അക്രമിക്കുകയും കൂടി നിന്ന ഭക്തജനങ്ങളെ ചീത്ത വിളിയ്ക്കു കയും ആചാരചടങ്ങുകൾക്ക് തടസ്സം ഉണ്ടാക്കിയതായി കാട്ടി ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയിരുന്നു. റിമാന്റിലായ പ്രതികളെ കൂടാതെ കണ്ടാലറിയാ വുന്ന മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിത മാക്കിയിട്ടുണ്ടെന്ന് എസ്.ഐ.കെ.എം.സന്തോഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |