SignIn
Kerala Kaumudi Online
Saturday, 06 June 2026 12.30 AM IST

'തണൽ' ജില്ലാതല ഉദ്ഘാടനം ഇന്ന്

തൊടുപുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് 'തണൽ' എന്ന പേരിൽ നടപ്പിലാക്കുന്ന വൃക്ഷത്തൈ നടൽ ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജനറൽ പി. സുനിൽകുമാർ മുഖ്യപ്രഭാഷണംനടത്തും. പരിസ്ഥിതി ദിന സന്ദേശം തൊടുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ നടത്തും. വിവിധ സഹകരണ ബാങ്ക് പ്രതിനിധികൾ, വകുപ്പ് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL