SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.41 PM IST

ജലവിതരണം മുടങ്ങും

വെള്ളത്തൂവൽ :പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന സ്രോതസ്സായ മുതിരപ്പുഴയാർ നദിയിൽ അനിയന്ത്രിതമായി കലങ്ങൽ രൂപപെട്ടതിനാൽ പമ്പിംങ് തുടർച്ചയായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം മാറുന്നതുവരെ വെള്ളത്തൂവൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി, എല്ലക്കൽ, പോത്തുപാറ, മുതുവാൻകുടി, വെള്ളത്തൂവൽ, ആനച്ചാൽ, തോക്കുപാറ, ആമക്കണ്ടം, ഈട്ടിസിറ്റി, ചെങ്കുളം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപെടുന്നതായിരിക്കും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അസി. എഞ്ചിനീയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL