പീരുമേട്: ദേശീയപാതയുടെ ഇരു വശങ്ങളിൽ നിൽക്കുന്ന അപകട സാധ്യതയുള്ള വൻമരങ്ങൾ മുഴുവൻ മുറിച്ചു നീക്കാൻ പീരുമേട് താലൂക്ക് വികസന സമിതിയുടെ നിർദ്ദേശം.കഴിഞ്ഞ ദിവസങ്ങളിൽ പെരുവന്താനംമേഖലയിൽ കൊട്ടാരക്കര - ദിണ്ടുകൽദേശീയപാതയിൽ തുടർച്ചയായി പാറക്കല്ലുകളും മരങ്ങളും തുടർച്ചയായി വീഴുന്ന സംഭവങ്ങൾ ഗൗരവമായി കാണണമെന്ന് അഡ്വ. സിറിയക്‌തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽചേർന്ന വികസന സമിതിയോഗം നിർദ്ദേശിച്ചു.
കെ.എസ്.ആർ.ടി.സി ബസ്സിന്റെ മുകളിലേക്ക് പാറ വീണു യാത്രക്കാരനു പരിക്കേറ്റിരുന്നു. കൂടാതെദേശീയ പാതയിൽ മരം വീണ് ഒന്നരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടിരുന്നു.റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന വൻ മരങ്ങൾഎപ്പോൾവേണമെങ്കിലും കടപുഴകാവുന്ന തരത്തിൽ നിൽക്കുന്നു.
വൻമരങ്ങൾ നിൽ ക്കുന്നുണ്ട് മുപ്പത്തി അഞ്ചാം മൈൽ മുതൽ കുമളി വരെദേശീയപാതയുടെ സമീപത്തെ വൻമരങ്ങളാണ് നിൽക്കുന്നത്.എപ്പോൾവേണമെങ്കിലുംഇവ നിലംപൊത്താം. ഈ മരങ്ങൾ നീക്കം ചെയ്യണമെന്നും മുൻപ് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയിട്ടില്ല. മുപ്പത്തിഅഞ്ചാം മൈൽ മുതൽ കുമളി വരെദേശിയ പാതയ്ക്ക് ഇരു വശവും വളർന്നുനിൽക്കുന്ന കാട്ടുചെടികൾ പൂർണമായും വെട്ടിമാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു..ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഹരിദാസ്, ഡി സുഗുണൻ, കെ ആർ വിജയൻ,ശാന്തി രമേശ്, ഷീലാ രാജൻബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |