ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സൗഖ്യാഭീഷ്ട സിദ്ധി പൂജ നാളെ നടക്കും. ഇതോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ഒരുക്കുന്ന അഞ്ചമ്പലദർശനം രാവിലെ 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കും. തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ ആചാര്യന്മാരുടെ വേദജപത്തോടെ രാവിലെ 9.30ന് പൂജ ആരംഭിക്കും. പൂജയ്ക്ക് മാധവൻ നമ്പൂതിരി പടിഞ്ഞാറേ മഠം, ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഔഷധസേവയുടെ കലണ്ടർ വിതരണം രാജൻ അക്ഷയ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |