
ഇടവെട്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വനിതകളുടെ നേതൃത്വത്തിൽ ഇടവെട്ടി നടയത്ത് 'ലഹരിക്കെതിരെ കൈകോർക്കാം" എന്ന മുദ്രാവാക്യമുയർത്തി മനുഷ്യചങ്ങല തീർത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീല ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി ജോൺ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ദിപു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി മാർട്ടിൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. എക്‌സൈസ് സിവിൽ വനിതാ ഓഫീസർ സജിത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ റിട്ട. മേജർ ലിൻസി ജോസഫിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ നാലാം വാർഡ് വികസന സമിതിയും വാർഡിലെ കുടുംബശ്രീ എ.ഡി.എസും സംസ്ഥാന എക്‌സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, പഞ്ചായത്തംഗങ്ങളായ ടി.എം. മുജീബ്, ബേബി തോമസ്, വി.കെ. അനൂപ്, ടി.സി. സുകു, സൽമി നിസാർ, രാജേഷ് ഗോപാലൻ, അനീഷ ബാലൻ, ബിന്ദു കിഷോർ, സി.ഡി.എസ് മെമ്പർ ഉഷ സോമൻ, മുൻ മെമ്പർമാരായ പത്മാവതി രഘുനാഥ്, ബിന്ദു ശ്രീകാന്ത്, വാർഡ് വികസന സമിതി ചെയർമാൻ ടോം കല്ലറയ്ക്കൽ, തൊടുപുഴ എക്സൈസ് സർക്കിൾ ഓഫീസ്, തൊടുപുഴ മൂലമറ്റം റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |