SignIn
Kerala Kaumudi Online
Monday, 27 July 2026 10.41 AM IST

എം.ബി.എ പ്രവേശനം

ഇടുക്കി: തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് (കിക്മ) കീഴിലുള്ള എം.ബി.എ ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ നടത്തുന്നതിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ നെടുങ്കണ്ടം പടിഞ്ഞാറേകവലയിലെ സർക്കിൾ സഹകരണ യൂണിയൻ മന്ദിരത്തിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത.കൂടുതൽ വിവരങ്ങൾ 9496366741, 8547618290 എന്നീ നമ്പറുകളിലും www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL