SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.04 PM IST

ലഹരിവിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു

karimanoor-lahari
കരിമണ്ണൂർ പൊലീസ് സ്റ്റേഷന്റെയും നിർമ്മല പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശറാലിയിൽ സബ് ഇൻസ്‌പെക്ടർ പി.കെചന്ദ്രബോസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

കരിമണ്ണൂർ: കരിമണ്ണൂർ പൊലീസ് സ്റ്റേഷന്റെയും നിർമ്മല പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശറാലി സംഘടിപ്പിച്ചു. പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ സി. ആഷ്ലി അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ എസ്.എച്ച്.ഒ വി.എസ് അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ പി.കെചന്ദ്രബോസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരായ അഞ്ജന, രാജി, അഞ്ചോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് ബേബിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ കരാട്ടെ അഭ്യാസങ്ങൾ, സുംബ ഡാൻസ് എന്നിവ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL