SignIn
Kerala Kaumudi Online
Monday, 27 July 2026 1.34 PM IST

എ.ബി.സി സെന്ററിന്റെ നിർമ്മാണം ഇഴയുന്നു

സബ് ജഡ്ജ് പദ്ധതി പ്രദേശം സന്ദർശിക്കും

തൊടുപുഴ: തെരുവ്നായ്ക്കൾക്കായി നിർമ്മിക്കാനുദ്ദേശിച്ച എ. ബി. സി സെന്റർ ആരംഭിക്കാനുള്ള തീരുമാനം നടപ്പിലായില്ല, പുരോഗതി നേരിൽ വീക്ഷിക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് എൻ എൻ സിജി പദ്ധതി പ്രദേശം സന്ദർശിക്കും.രണ്ട് വർഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ച ആനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്ററിന്റെ നിർമ്മാണ മാണ് മുടങ്ങിയത്. 17ന് രാവിലെ 11ന് . ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ, ജില്ലാ മൃഗസംഗക്ഷണ വകുപ്പ് ജോ.ഡയറക്ടർ എന്നിവരുൾപ്പെട്ട സംഘവും സബ് ജഡ്ജിനൊപ്പം സന്ദർശനത്തിനെത്തും. ജില്ലയുടെ വിവിധ മേഖലകളിൽ ജനങ്ങൾക്ക് നേരെ തെരുവ് നായ്ക്കളുടെയും വളർത്ത് നായ്ക്കളുടേയും ആക്രമണങ്ങൾ നിത്യ സംഭവങ്ങളായതിനെ തുടർന്നാണ് പൈനാവിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എ.ബി.സി സെന്റർ സ്ഥാപിക്കാൻ മുൻ ജില്ലാപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സെന്ററിന്റെ കെട്ടിട നിർമ്മാണം പോലും പൂർത്തീകരിക്കാൻ അധികൃതർ താൽപര്യപ്പെട്ടില്ല. ഇതേ തുടർന്ന് എ.ബി.സി സെന്റർ ഉടൻ പ്രവർത്തന സജ്ജമാക്കണം എന്നാവശ്യപ്പെട്ട് മുട്ടം സ്വദേശികളായ അജയൻ താന്നിക്കാമറ്റം, സുജി പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയെ സമീപിച്ച് പരാതി നൽകി. പരാതി പ്രകാരം സെന്റർ പ്രവർത്തന സജ്ജമാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും ലീഗൽ സർവ്വീസ് അതോറിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

ഇടക്കാല സിറ്റിംഗിൽ തീരുമാനം

2026 ഓഗസ്റ്റ് മാസത്തോടെ സെന്ററിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതും കഴിഞ്ഞ മാർച്ച് 10ന് അതോറിറ്റിയുടെ ഓഫീസിൽ നടത്തിയ സിറ്റിംഗിൽ അറിയിച്ചതും. കെട്ടിട നിർമ്മാണം പൂർത്തീകരിച്ചാലും ഒരു മാസത്തെ നടപടി ക്രമങ്ങൾക്ക് ശേഷമാണ് ആനിമൽ വെൽഫെയർ ബോർഡിൽ നിന്നുള്ള അനുമതി ലഭ്യമാകു എന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അതോറിറ്റി ഓഫീസിൽ പരാതിക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഇടക്കാല സിറ്റിംഗിലാണ് നിർമ്മാണ പുരോഗതി നേരിൽ വീക്ഷിക്കുന്നതിന് സബ് ജഡ്ജ് എത്തുമെന്ന് അറിയിച്ചത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL