SignIn
Kerala Kaumudi Online
Tuesday, 14 July 2026 3.44 PM IST

മാലിന്യം ഓടയിൽ തള്ളിയാൽ നടപടി ഉറപ്പ്

maalinyam
അനധികൃതമായി ഓടയിലേക്ക് ഇട്ടപൈപ്പ് അടയ്ക്കുന്നകുമളിപഞ്ചായത്ത്അധികൃതർ

കുമളി, : കുമളി ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു..ആന വച്ചാൽ പാർക്കിന് സമീപം ഓടയിലേയ്ക്ക് പൈപ്പ് സ്ഥാപിച്ച് മലിനജലം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് 21 പേർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ 16 ചാലുകൾ ഓടയിലേയ്ക്ക് ഒഴുകുന്നതായി കണ്ടെത്തി. ചെറുകിട ഹോട്ടൽ വീടുകളിൽ നിന്നും ജലം ഓടയിലേയ്ക്ക് ഒഴുകുന്നതായി കണ്ടെത്തി. ക്ലീൻ കുമളി ഗ്രീൻ പ്രവർത്തകരുടെ നേതൃത്തിൽ അനതികൃതമായി ഓടയിലേക്ക് ഒഴുക്കിയ പൈപ്പുകൾ അടച്ചു.
പൊതുജനാരോഗ്യ സംരക്ഷണത്തിനും ശുചിത്വം ഉറപ്പാക്കുന്നതിനുമായി മാലിന്യ സംസ്‌കരണ ചട്ടങ്ങൾ കർശനമായി നടപ്പാക്കുകയാണെന്ന് പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
നിയമം ലംഘിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
നിയമലംഘനം നടത്തുന്നവർക്ക് 50,000 വരെ പിഴയും ഒരു വർഷം വരെ തടവ് ശിക്ഷയും ലഭിക്കാമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
അതോടൊപ്പം വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടാകുന്ന അജൈവ മാലിന്യം 24 മണിക്കൂറിനകം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും പഞ്ചായത്ത് നിർദേശിച്ചു. പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് എല്ലാ പൊതുജനങ്ങളുടെയും സഹകരണം പഞ്ചായത്ത് അഭ്യർഥിച്ചിട്ടുണ്ട്

ഇന്നലെ നടത്തിയ പരിശോധനയിൽ കുമളി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് എം. എം വർഗ്ഗീസ് പഞ്ചായത്ത് സെക്രട്ടറി ആർ അശോക് കുമാർ ,വാർഡ് മെമ്പർ അനസ്,സന്തോഷ് ഉമ്മൻ, പ്രസാദ് മാണ് എന്നിവർ നേതൃത്വം നൽകി..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL