SignIn
Kerala Kaumudi Online
Sunday, 05 July 2026 6.19 AM IST

കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കട്ടപ്പന: സഹകരണ ബാങ്കിൽ നിന്നുള്ള നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുട‌ർന്ന്

വ്യാപാരി സാബു ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് സാബുവിന്റെ ഭാര്യ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിയെ സമീപിച്ചിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദം മൂലമാണ് സാബു ജീവനൊടുക്കിയതെന്നാണ് പരാതി. 2024 ഡിസംബർ 20ന് കട്ടപ്പന റൂറൽ സർവീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബു തോമസ് തൂങ്ങി മരിച്ചത്. ഭാര്യയുടെ ശസ്ത്രക്രിയയ്ക്കും കിടപ്പുരോഗിയായ അമ്മയ്ക്കും വേണ്ടി നിക്ഷേപ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ പിൻവലിക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിക്കുകയും സി.പി.എം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സാബുവിന്റെ മരണശേഷം പ്രതിഷേധം കടുത്തതോടെ പലിശയും ചേർത്ത് 14,59,940 രൂപ സൊസൈറ്റി സാബുവിന്റെ കുടുംബത്തിന് തിരികെ നൽകിയിരുന്നു. പ്രതികളായ ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയെങ്കിലും, തുടർ അന്വേഷണം മെല്ലെ പോകുന്നതിനെതിരെയാണ് കുടുബം പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL