SignIn
Kerala Kaumudi Online
Monday, 13 July 2026 8.28 AM IST

മരം വീടിന് മുകളിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്

നെടുങ്കണ്ടം: ആശാരികണ്ടത്ത് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് പെൺകുട്ടിക്ക് നിസാര പരിക്ക്. ആശാരികണ്ടം തേൻപാറ തട്ടാംപറമ്പിൽ സാജുവിന്റെ മകൾ സാന്ദ്രയ്ക്കാണ് (13) പരിക്കേറ്റത്. മരം വീണ് വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി തലയിൽ വീണാണ് സാന്ദ്രയ്ക്ക് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 7.50നാണ് അയൽവാസിയുടെ പറമ്പിൽ നിന്ന കർണ മരം സാജുവിന്റെ വീടിന് മുകളിലേക്ക് കടപുഴകി വീണത്. ഈ സമയം സാജു, ഭാര്യ അജിത, മക്കളായ സന്ദീപ്, സാന്ദ്ര എന്നിവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. മറ്റുള്ളവ‌‌ർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL