SignIn
Kerala Kaumudi Online
Sunday, 26 July 2026 10.32 AM IST

ബി.പി.എൽ റേഷൻ കാർഡുകൾക്ക് അപേക്ഷ നൽകാം

പീരുമേട്: വെള്ളാ,നീല റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണന വിഭാഗത്തിൽപ്പെടുന്ന (ബിപിഎൽ ) റേഷൻകാർഡ് ലഭിക്കുവാൻ വേണ്ടി അപേക്ഷ നൽകുവാൻ സംസ്ഥാന സർക്കാർ അവസരം നൽകിയിരിക്കുകയാണ്. അക്ഷയ സെന്ററുകൾ, സി എസ് സി, സിറ്റിസൺ ലോഗിൻ, എന്നിവ മുഖേനെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 17 ആണ്.
ഒരു ഏക്കറിൽ താഴെ ഭൂമി കൈവശമുള്ളവർ, കൂലിപ്പണി ചെയ്യുന്നവർ, ആയിരം സ്‌ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിൽ താമസിക്കുന്നവർ, കുടിവെള്ള സൗകര്യമില്ലാത്തവർ, പട്ടികജാതി, പട്ടികവർഗ്ഗ, വിഭാഗത്തിൽ പെടുന്നവർ വിധവകൾ, നാല് ചക്രവാഹനം ഇല്ലാത്തവർ, മാസ വരുമാനം 25,000 രൂപയിൽ കുറവുള്ളവർ, ചുമട്ടുതൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ലോട്ടറി ടിക്കറ്റ് വിൽപ്പന ചെയ്യുന്നവർ, വഴിയോര കച്ചവടക്കാർ, സ്വന്തമായി വീടില്ലാത്തവർ, മാരക രോഗങ്ങൾ ബാധിച്ചവർ, 60 വയസ്സിനും മുകളിൽ പ്രായമുള്ള വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതിക്ക് മുമ്പ് സർക്കാർ നൽകിയ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം ഗണേശൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL