
ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ചുരുളി ശാഖായോഗത്തിന്റെ നേതൃയോഗം നടത്തി. ശാഖാ പ്രസിഡന്റ് കലേഷ് രാജു അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു ശിവൻ, വി.എസ്. പ്രകാശ്, പി. കെ. മോഹൻദാസ്, പുഷ്പ മോഹൻദാസ്, സിന്ധു ബൈജു, ബിജു മാന്താനത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം. എൻ. ഷണ്മുഖദാസ് സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം കെ. എൻ. പ്രസാദ് നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, കുടുംബ യോഗം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |